Asianet News MalayalamAsianet News Malayalam

വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി

മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ നേരത്തെ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കുവാനാണ് ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറി ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്. 
 

UK decided to hand over vijay mallya to india
Author
London, First Published Feb 4, 2019, 9:31 PM IST

ലണ്ടൻ: മൂവായിരം കോടി രൂപ ബാങ്കുകളില്‍ നിന്നും വെട്ടിച്ച് ബ്രിട്ടണിലേക്ക് കടന്ന വ്യവസായി വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ച് എത്തിക്കാന്‍ ബ്രിട്ടണ്‍ ഔദ്യോഗികമായി അനുവാദം നല്‍കി. മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ നേരത്തെ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കുവാനാണ് ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറി ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്. 

കോടതി വിധി വന്നതിന് പിന്നാലെ ബ്രിട്ടണിലെ ഇന്ത്യന്‍ എംബസി മല്യയെ വിട്ടുകിട്ടുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. അതേസമയം കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ വിജയ് മല്ല്യയ്ക്ക് അവസരമുണ്ട്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിക്കുന്ന പക്ഷം വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാന്‍ ഇനിയും കാലതാമസം നേരിട്ടേക്കാം. 
 

Follow Us:
Download App:
  • android
  • ios