നാഷണല്‍ പേമെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) കണക്കുകള്‍ പുറത്ത് വിട്ടത്. ഒക്ടോബറിനെ അപേക്ഷിച്ച് നവംബര്‍ മാസത്തില്‍ ഇടപാടുകളില്‍ ഒന്‍പത് ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായി. 

ദില്ലി: യുപിഐ (യൂണിഫൈഡ് പേമെന്‍റ്സ് ഇന്‍റര്‍ ഫേസ്) വഴിയുളള പണമിടപാടുകള്‍ക്ക് രാജ്യത്ത് പ്രിയമേറുന്നു. നവംബറില്‍ യുപിഐ വഴിയുളള പണമിടപാടുകള്‍ രാജ്യത്ത് 50 കോടി കടന്നു. നാഷണല്‍ പേമെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) കണക്കുകള്‍ പുറത്ത് വിട്ടത്. ഒക്ടോബറിനെ അപേക്ഷിച്ച് നവംബര്‍ മാസത്തില്‍ ഇടപാടുകളില്‍ ഒന്‍പത് ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായി. ഒക്ടോബറില്‍ 48 കോടി ഇടപാടുകളാണ് നടന്നത്. 

റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓഗസ്റ്റിനേക്കാള്‍ സെപ്റ്റംബര്‍ മാസത്തില്‍ മൊബൈല്‍ വാലറ്റ്, കാര്‍ഡുകള്‍ തുടങ്ങിയവ വഴിയുളള ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും അല്‍പ്പം കുറവ് വന്നിരുന്നു.