കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക വൻ നികുതി ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നെങ്കിലും അവസാന നിമിഷം കരാറിൽ ഒപ്പു വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

ദില്ലി: നാഫ്താ ഉടന്പടിയുടെ ഭാഗമായി അമേരിക്കയും കാനഡയും പുതിയ വ്യാപാര കരാറിൽ ഒപ്പിട്ടു. കാനഡയുടെ പാൽ, കാർ വിപണികളിൽ അമേരിക്കയ്ക്ക് കൂടുതൽ ഇടപെടൽ നടത്താൻ അനുവാദം നൽകുന്നതാണ് കരാർ.

ഇതനുസരിച്ച് അമേരിക്കൻ കർഷകർക്ക് കനേഡിയൻ വിപണിയിൽ 3.5 ശതമാനം പങ്കാളിത്തം ലഭിക്കും. കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക വൻ നികുതി ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നെങ്കിലും അവസാന നിമിഷം കരാറിൽ ഒപ്പു വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.