തിരുവനന്തപുരം:വയനാട് ജില്ലയിലൂടെയുള്ള ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വയനാട്-ബന്ദിപ്പൂര്‍ എലവേറ്റഡ് ഹൈവേയുടെ പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. അഞ്ഞൂറ് കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. 

ഇതോടൊപ്പം ചെങ്ങന്നൂര്‍ ബൈപ്പാസ്, ആറ്റിങ്ങല്‍ നഗരറോഡിന്‍റെ വീതി കൂട്ടല്‍, കൊല്ലം ബൈപ്പാസില്‍ ചെങ്കോട്ട റോഡ് ജംഗ്ഷനിലെ ഫ്ലൈഓവര്‍ നിര്‍മ്മാണം എന്നിവയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.