Asianet News MalayalamAsianet News Malayalam

പട്ടേലിനോട് രാജി ആവശ്യപ്പെട്ടിട്ടില്ല, കരുതല്‍ ധനം സര്‍ക്കാരിന് ആവശ്യമില്ല; അരുണ്‍ ജെയ്റ്റ്‍ലി

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധന ശേഖരത്തില്‍ നിന്നും സര്‍ക്കാരിന് പണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

We didn't ask for Urjit Patel's resignation; finance minister
Author
New Delhi, First Published Dec 18, 2018, 3:49 PM IST

ദില്ലി: സര്‍ക്കാര്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റി‍ലി അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധനമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്. ദേശീയ മാധ്യമായ ബിസിനസ് സ്റ്റാന്‍ഡേര്‍‍ഡ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധന ശേഖരത്തില്‍ നിന്നും സര്‍ക്കാരിന് പണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്‍റെ തലേന്ന്, ഡിസംബര്‍ 10 നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചത്. റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ കരുതല്‍ ധനത്തിന്‍റെ കൈമാറ്റത്തെച്ചൊല്ലി അധികാരം തര്‍ക്കം രൂക്ഷമായതാണ് ഗവര്‍ണറുടെ രാജിയിലേക്ക് നയിച്ചതെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

ഊര്‍ജിത് പട്ടേല്‍ രാജിവച്ചതിനെ തുടര്‍ന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശക്തികാന്ത ദാസിനെ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു.  
 

Follow Us:
Download App:
  • android
  • ios