Asianet News MalayalamAsianet News Malayalam

യുപിഐ പേയ്മെന്‍റ് സര്‍വ്വീസിന് അനുമതി തേടി വാട്സാപ്പ് ആര്‍ബിഐയെ സമീപിച്ചു

വാട്സാപ്പിന്‍റെ മാതൃകന്പനിയായ ഫേസ്ബുക്കിന്‍റെ മുഖ്യഎതിരാളിയായ ഗൂഗിള്‍ അവരുടെ പേയ്മെന്‍റ് സര്‍വീസായ തേസിനെ ഗൂഗിള്‍ പേ എന്ന പേരില്‍ ഈ അടുത്ത് പരിഷ്കരിച്ച് രംഗത്ത് ഇറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു വര്‍ഷത്തിലേറെയായി പരീക്ഷണാടിസ്ഥാനത്തില്‍ തുടരുന്ന തങ്ങളുടെ പേയ്മെന്‍റ് സര്‍വ്വീസ് രാജ്യവ്യാപകമായി ആരംഭിക്കാന്‍ വാട്സാപ്പ് തിരക്കിട്ട നീക്കങ്ങളാരംഭിച്ചത്. 

Whatsapp approach rbi for nod to start payment service
Author
Kochi, First Published Dec 3, 2018, 9:09 PM IST

പരീക്ഷണഅടിസ്ഥാനത്തില്‍ ആരംഭിച്ച തങ്ങളുടെ പേയ്മെന്‍റ് സര്‍വ്വീസ് വാണിജ്യ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി ആരംഭിക്കാന്‍ അനുമതി തേടി വാട്സാപ്പ് ആര്‍.ബി.ഐയെ സമീപിച്ചു. വാട്സാപ്പ് സി.ഇ.ഒ ക്രിസ് ഡാനിയലാണ് ഇന്ത്യയിലെ ഇരുപത് കോടി വാട്സാപ്പ് ഉപഭോക്താകള്‍ക്ക് പേയ്മെന്‍റ് സര്‍വ്വീസ് തുടങ്ങാന്‍ അനുമതി നല്‍കണമെന്ന് ആര്‍ബിഐയോട് കത്തിലൂടെ ആവശ്യപ്പെട്ടത്. 

വാട്സാപ്പിന്‍റെ മാതൃകന്പനിയായ ഫേസ്ബുക്കിന്‍റെ മുഖ്യഎതിരാളിയായ ഗൂഗിള്‍ അവരുടെ പേയ്മെന്‍റ് സര്‍വീസായ തേസിനെ ഗൂഗിള്‍ പേ എന്ന പേരില്‍ ഈ അടുത്ത് പരിഷ്കരിച്ച് രംഗത്ത് ഇറക്കിയിരുന്നു. ഭൂരിപക്ഷം ഇടപാടുകള്‍ക്കും സ്ക്രാച്ച് കാര്‍ഡുകളും  ക്യാഷ് ബാക്കും നല്‍കുന്ന ഗൂഗിള്‍ പേ പേയ്ടിഎമ്മിനും ഫോണ്‍പേയ്ക്കും കടത്തു വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ഒരു വര്‍ഷത്തിലേറെയായി പരീക്ഷണാടിസ്ഥാനത്തില്‍ തുടരുന്ന തങ്ങളുടെ പേയ്മെന്‍റ് സര്‍വ്വീസ് രാജ്യവ്യാപകമായി ആരംഭിക്കാന്‍ വാട്സാപ്പ് തിരക്കിട്ട നീക്കങ്ങളാരംഭിച്ചത്. 

നിലവില്‍ പത്ത് ലക്ഷത്തോളം വാട്സാപ്പ് ഉപഭോക്താകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാട്സാപ്പ് പേയ്മെന്‍ര് സര്‍വ്വീസ് ഉപയോഗിക്കുന്നുണ്ടെന്നും വളരെ മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും വാട്സാപ്പ് സിഇഒ പറയുന്നു. അതേസമയം ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് പേയ്മെന്‍റ് സര്‍വ്വീസിന്‍റെ വിവരങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്ന സെര്‍വറുകളില്‍ സൂക്ഷിക്കുമെന്ന് വാട്സാപ്പ് അറിയിച്ചിട്ടുണ്ട്. 

അതേസമയം വാട്സാപ്പിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ വാട്സാപ്പ് കൃത്യമായി പാലിക്കാത്തത് ചൂണ്ടിക്കാട്ടി പേയ്മെന്‍റ് സര്‍വ്വീസിന് ആര്‍ബിഐ ഉടന്‍ അനുമതി കൊടുത്തേക്കില്ല എന്ന തരത്തില്‍ ചില നിഗമനങ്ങള്‍ ചിലകോണുകളില്‍ നിന്നുയരുന്നുണ്ട്. വാടസാപ്പ് ഇന്ത്യയില്‍ സ്വന്തമായി സര്‍വ്വറുകള്‍ സ്ഥാപിക്കണമെന്നും വ്യാജസന്ദേശങ്ങള്‍ തടയാനും അതിന്‍റെ ഉറവിടങ്ങള്‍ കണ്ടെത്താനും ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിരന്തം ആവശ്യപ്പെട്ട് വരികയാണ്. 
 

Follow Us:
Download App:
  • android
  • ios