കൊച്ചി: ആവശ്യമെങ്കില്‍ കൺസ്യൂമർഫെഡ് സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങുമെന്ന് പുതുതായി ചുമതലയേറ്റ ചെയർമാന്‍ എം. മെഹബൂബ്. വലിയ നഷ്ടത്തിലായിരുന്ന സ്ഥാപനം കഴിഞ്ഞ രണ്ടുവർഷമായി ലാഭത്തിലാണെന്നും, സ്ഥാപനത്തില്‍ ഇനി അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും എം.മെഹബൂബ് കൊച്ചിയില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച ചേർന്ന കണ്‍സ്യൂമര്‍ഫെഡ് ബോർഡ് യോഗത്തിലാണ് 18 അംഗ പുതിയ ഭരണസമിതി ചുമതലയേറ്റത്.