യുകെയില്‍ വിപ്രോയുടെ സാന്നിധ്യം ഇതോടെ വലിയ തോതില്‍ വര്‍ദ്ധിക്കും.

ദില്ലി: ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രോ യുകെയില്‍ റീഡിംഗ്സില്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടാലന്‍റ് ഹബ്ബ് തുറന്നു. ടെക്നിക്കല്‍ ബിരുദധാരികള്‍ക്കും തൊഴില്‍ പരിശീലനം നടത്തുന്നവര്‍ക്കും പരിശീലനം നല്‍കുകയാണ് ഇന്നൊവേഷന്‍ ഹബ്ബിന്‍റെ ലക്ഷ്യം. 

യുകെയില്‍ വിപ്രോയുടെ സാന്നിധ്യം ഇതോടെ വലിയ തോതില്‍ വര്‍ദ്ധിക്കും. ഇന്നൊവേഷന്‍ ഹബ്ബ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഫലവത്തായ സഹകരണം വികസിപ്പിക്കും. നൈപുണ്യ വികസനം നല്‍കേണ്ടതിന്‍റെയും പരിപോഷിപ്പിക്കേണ്ടതിന്‍റെയും പ്രാധാന്യം വിപ്രോ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിഇഒയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ അബിദാലി നീമുച്ച്വാല പറഞ്ഞു.