Asianet News MalayalamAsianet News Malayalam

സെപ്റ്റംബറിലെ പണപ്പെരുപ്പം ഉയര്‍ന്നു; ആശങ്കയേടെ രാജ്യം

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റിൽ 4.53 ശതമാനമായിരുന്ന സ്ഥാനത്താണ് ഈ വര്‍ദ്ധനവുണ്ടായത്. കഴിഞ്ഞ സെപ്റ്റംബറിൽ 3.14 ശതമാനവുമായിരുന്നു മൊത്ത സൂചികയെ അടിസ്ഥാനപ്പെടുത്തിയുളള പണപ്പെരുപ്പം.

wpi inflation rates hike country is in crisis
Author
New Delhi, First Published Oct 15, 2018, 4:13 PM IST

ദില്ലി: സെപ്തംബറിൽ മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 5.13 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ വിലവർധനയും പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിലുണ്ടായ വർദ്ധനവുമാണ് ഇതിന് പ്രധാന കാരണം.

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റിൽ 4.53 ശതമാനമായിരുന്ന സ്ഥാനത്താണ് ഈ വര്‍ദ്ധനവുണ്ടായത്. കഴിഞ്ഞ സെപ്റ്റംബറിൽ 3.14 ശതമാനവുമായിരുന്നു മൊത്ത സൂചികയെ അടിസ്ഥാനപ്പെടുത്തിയുളള പണപ്പെരുപ്പം.

കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജൂലൈയില്‍ മൊത്ത വിലയെ ആധാരമാക്കിയുളള പണപ്പെരുപ്പം 5.27 ശതമാനമായിരുന്നു. 

സെപ്തംബറിൽ ഭക്ഷ്യവസ്തുക്കളുടെ പ്രധാനമായും ഉരുളക്കിഴങ്ങിന്‍റെ വിലപ്പെരുപ്പം 80.13 ശതമാനവും ഉള്ളി, പഴവർഗങ്ങളുടെ വില 25.23 ശതമാനവും 7.35 ശതമാനവും ഉയർന്നു. പയറുവർഗങ്ങളുടെ വിഹിതം ഉയര്‍ന്നത് 18.14 ശതമാനമാണ്.

Follow Us:
Download App:
  • android
  • ios