ഒന്നാമത് ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിക്ക്. ആർപി ഗ്രൂപ്പ് ഉടമ ബി. രവിപിള്ളയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം ജെംസ് എജ്യൂക്കേഷൻ ഉടമ സണ്ണി വർക്കിക്ക്

ദുബായ്: ഫോബ്സ് സമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമത് ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിക്ക്. ആർപി ഗ്രൂപ്പ് ഉടമ ബി. രവിപിള്ളയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം ജെംസ് എജ്യൂക്കേഷൻ ഉടമ സണ്ണി വർക്കിക്ക്. 35,036 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. രവിപിള്ളയ്ക്ക് 28,766 കോടിയും. സണ്ണി വർക്കിക്ക് 18,808 കോടി രൂപയുടെ ആസ്തിയാണുള്ളത്.

ഗൾഫ് മേഖലയിലെ ധനികരിലും ഒന്നാം സ്ഥാനം യൂസഫലിക്കാണ്. ലാൻഡ് മാർക്ക് ഗ്രൂപ്പിന്‍റെ മിക്കി ജഗതിയാനിയാണ് രണ്ടാം സ്ഥാനത്ത് (32,241 കോടി). രവിപിള്ളയ്ക്കാണ് മൂന്നാം സ്ഥാനം. സമ്പന്ന ഇന്ത്യക്കാരിൽ ഒന്നാമൻ റിലയൻസ് ഉടമ മുകേഷ് അംബാനി (3,48,800 കോടി). രണ്ടാം സ്ഥാനം വിപ്രോ ഉടമ അസീം പ്രേംജിക്ക്(1,54,800 കോടി).

സമ്പന്നരായ മലയാളികളിൽ ഇൻഫോസിസിന്റെ എസ്. ഗോപാലകൃഷ്ണനാണ് നാലാം സ്ഥാനത്ത് (15,047കോടി). അഞ്ചാമത് മുത്തൂറ്റ് എം.ജി. ജോർജ്(14,383 കോടി). വി.പിഎസ് ഹെൽത്ത് കെയർ ഉടമയും യൂസഫലിയുടെ മരുമകനുമായ ഷംസീർ വയലിനാണ് ആറാം സ്ഥാനം (11,359 കോടി). ഗൾഫിലെ സമ്പന്നരിൽ എൻ.എം.സി ഹെൽത്ത് കെയർ ഉടമ ബി.ആർ ഷെട്ടിയാണ് (27,281കോടി) നാലാംസ്ഥാനത്ത്.