ജോസഫ് കോസിൻസ്കിയാണ് ചിത്രം സംവിധാനം ചെയ്തത്. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ മുൻ സഹതാരത്തിന്റെ റേസിങ്ങ് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ വരുന്ന സോണി ഹെയ്‌സിന്റെ ജീവിതവും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം

4800 കോടി രൂപയോളം ആഗോള കളക്ഷൻ സ്വന്തമാക്കിയ ബ്രാഡ് പിറ്റ് നായകനായെത്തിയ 'എഫ് 1: ദി മൂവി' ഒടിടിയിലേക്ക്. ഇന്ന് മുതൽ ചിത്രം ആമസോൺ പ്രൈമിൽ കാണാം. സെപ്റ്റംബർ അവസാനത്തോടെ ആപ്പിൾ ടിവിയിലും ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കും. ജൂൺ 27 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ട്രാക്കിലുണ്ടായ ഒരു വലിയ അപകടത്തെ തുടർന്ന് കരിയർ ഉപേക്ഷിക്കേണ്ടി വന്ന മുൻ f1 ഡ്രൈവറായ സോണി ഹെയ്‌സ് എന്ന കഥാപാത്രമായാണ് ബ്രാഡ് പിറ്റ് ചിത്രത്തിലെത്തിയത്.

ജോസഫ് കോസിൻസ്കിയാണ് ചിത്രം സംവിധാനം ചെയ്തത്. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ മുൻ സഹതാരത്തിന്റെ റേസിങ്ങ് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ വരുന്ന സോണി ഹെയ്‌സിന്റെ ജീവിതവും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൺ , ടോബിയാസ് മെൻസീസ് , ജാവിയർ ബാർഡെം തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 2023-ലെ ഫോർമുല വൺ സീസണിനെ ആസ്പദമാക്കിയുള്ള ഈ ചിത്രം 2023, 2024 സീസണുകളിലായാണ് ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ ലൂയി ഹാമിൽട്ടൺ അടക്കമുള്ള യഥാർത്ഥ ഫോർമുല വൺ ഡ്രൈവേഴ്‌സും ടെക്‌നീഷ്യൻമാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അതേസമയം 'മിഷൻ ഇമ്പോസ്സിബിൾ: ദി ഫൈനൽ റെക്കോണിങ്' ബുക്ക് മൈഷോ സ്ട്രീമിലൂടെ ഓഗസ്റ്റ് 20 മുതൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. സ്കാർലറ്റ് ജൊഹാൻസൺ പ്രധാന വേഷത്തിലെത്തിയ 'ജുറാസിക് വേൾഡ് റീബർത്ത്' ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ്ങ് ആരംഭിച്ചിരുന്നു, കൂടാതെ ബുക്ക്മൈഷോ സ്ട്രീമിലും ചിത്രം ലഭ്യമാണ്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking news Live