Asianet News MalayalamAsianet News Malayalam

Saani Kaayidham review : നായികയുടെ മാസ് പ്രതികാരം- 'സാനി കായിദം' റിവ്യു

കീര്‍ത്തി സുരേഷ് നായികയായ ചിത്രം 'സാനി കായിദ'ത്തിന്റെ റിവ്യു (Saani Kaayidham review).

Keerthy Suresh starrer film Saani Kaayidham review
Author
Kochi, First Published May 8, 2022, 5:58 PM IST

അധോലോക രാജാക്കന്മാർക്കിടയിൽ എതിരാളിയെ സ്വന്തം തട്ടകത്തിൽ പോയി കൊന്നു തള്ളുന്ന നായകന്മാർ ഏത് ഭാഷ സിനിമായകളിലും പുതുമ അല്ല. പക വീട്ടാൻ ഇറങ്ങിത്തിരിക്കുന്ന പെണ്ണുങ്ങൾ എല്ലായിടത്തും പരിമിതികൾക്ക് നടുവിൽ ആകാറുണ്ട് .അങ്ങനെ നായിക തുനിഞ്ഞാൽ തന്നെ, കിടപ്പറ പങ്കിട്ടും ,വെട്ടി വീഴ്ത്താൻ ഒരാണ്‍ പടയെ വാർത്തെടുത്തും ഒക്കെയെ സാധാരണ അവതരിപ്പിക്കപ്പെടാറുള്ളൂ. അവിടെയാണ്, സംവിധായകൻ അരുൺ മതേശ്വരൻ 'സാനി കായിദം' എന്ന സിനിമയിൽ നായികയ്‍ക്ക് ഒറ്റക്ക് പക വീട്ടാൻ അവസരം ഒരുക്കിക്കൊടുക്കുന്നത് (Saani Kaayidham review).

ദേശിയ പുരസ്‌കാര നിറവുള്ളപ്പോഴും , ഇത്രമേൽ പ്രേക്ഷ പ്രശംസ നേടിയ മറ്റൊരു കഥാപാത്രം ഇതിനു മുൻപ് പരീക്ഷിച്ചു വിജയിച്ചു എന്ന് കീർത്തി സുരേഷ് എന്ന യുവ താരത്തിന് പറയാനാകില്ല. കീർത്തിയുടെ കരിയർ ബെസ്റ്റ് എന്നുതന്നെ 'പൊന്നി' എന്ന കഥാപത്രം വിലയിരുത്തപ്പെടും. നിയസ്സഹായതയുടെ വേഷം അണിഞ്ഞു നിന്ന സെൽവരാഘവനും അഭിനയ മികവിന് കീർത്തിയുടെ ഒപ്പം കയ്യടി നേടുന്നുണ്ട്.

Keerthy Suresh starrer film Saani Kaayidham review

തമിഴ്‍നാട്ടിലെ ഒരു കുഗ്രാമത്തിലെ ജാതിരാഷ്‍ട്രീയവും വർണ്ണവെറിയും പ്രമേയമാകുന്ന സിനിമയിൽ വയലെൻസ് ഒരു മുഖ്യ ഘടകം ആണ്. 'പൊന്നി' എന്ന പൊലീസുകാരി, അവളുടെ തണലിൽ ജീവിക്കുന്ന ഭർത്താവ്. പറക്കമുറ്റാത്ത ഒരു കുഞ്ഞു മകൾ.  ഈ കുടുംബത്തെ ഒന്നടങ്കം നശിപ്പിക്കാൻ കാരണമാകുന്നത്
ജാതീയതയെ ചൊല്ലിയുള്ള വെറുമൊരു വാക്കുതർക്കമാണ്. കീഴ്‍ജാതിക്കാരൻ കക്കൂസ് കഴുകണം എന്ന ആജ്ഞ അനുസരിക്കതെ വരുമ്പോഴാണ്. അവന്റെ അഹങ്കാരം ഭാര്യ പൊലീസുകാരിയയത് കൊണ്ടെന്നാണ് ആ കൊലയാളി കൂട്ടം വിധിക്കുന്നത്. അവനെയും മകളെയും ചുട്ടു കൊന്നിട്ടും മതിവരാതെ, തോലിവെളുപ്പുള്ള ഭാര്യയെ പിച്ചിചീന്തിയും പക വീട്ടലിന്റെ ആഹ്ലാദം അവർ ആഘോഷിക്കുന്നു.

കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണൊരുതി ഇരുട്ടു വീണ മുറിയിൽ ഒളിഞ്ഞിരിക്കുമെന്നു കരുതിയ ഇടത്താണ് വാളുമായി പകരം വീട്ടാൻ അവൾ വരുന്നത്. മകളെയും ഭർത്താവിനേയും കൊന്നവരെയും കൂട്ട് നിന്നവരെയും തേടി പിടിച്ചു,  വെന്ത് മരിക്കുന്ന വേദന അനുഭവിപ്പിക്കാൻ അവൾ തുനിഞ്ഞിറങ്ങുമ്പോൾ വെട്ടാനല്ല വെട്ടി വീഴ്ത്തിയ ജഡങ്ങൾ മാറ്റാൻ മാത്രമേ അവളൊരു കൈത്താങ്ങ് തേടുന്നുള്ളൂ. 'സങ്കയ്യ' എന്ന കഥാപാത്രം അത്രമേൽ ദുർബലനായ മനുഷ്യന് ആയതും നായികയുടെ വില്ലത്തരം ഇരട്ടിയാക്കി പ്രതിഫലിപ്പിക്കുന്നു. മാനത്തേക്കാൾ അവളെ വേദനിപ്പിക്കുന്നത്, ഉറക്കത്തിൽതന്നെ വെന്ത് മരിക്കേണ്ടി വന്ന ഭർത്താവിനേയും മകളെയും ഓർത്താണ്. അവർക്ക് വേണ്ടിയാണ് അവൾ അരുംകൊലകൾ നടത്തുന്നതും.

Keerthy Suresh starrer film Saani Kaayidham review

സിനിമയുടെ വീര്യം കൂട്ടാൻ വേണ്ടിപോലും കൂട്ട ബലാൽസംഗം പച്ചയായി ചിത്രീകരിക്കാതെ, പ്രതീകാത്മക ഷോട്ടുകളിലൂടെ അവതരിപ്പിച്ചത് സംവിധാന മികവിന്റെ ഉദാഹരണമാകുന്നു. നായികയുടെ പ്രതികാരം നിറവേറ്റാൻ അതിമാനുഷിക സീനുകളും ആക്ഷൻ രംഗങ്ങളും ഒന്നും ഇല്ലെന്നതും ശ്രദ്ധേയം. സാന്ദർഭികമായി മാത്രം ഉൾപ്പെടുത്തിയ ചെറു പാട്ടുകളെ പോലെ കൊടും ക്രൂര രംഗങ്ങളിലെ ബാക്ക്‍ഗ്രൌണ്ട് സ്‍കോറും പിടിച്ചിരുത്തും . ഫ്ലാഷ്ബാക്ക് സീനുകളിൽ മാത്രംകണ്ട ചില നാടകീയത ഒഴിവാക്കായിരുന്നു എന്നും തോന്നിയേക്കാം.

ഒടിടി പ്ലാറ്റ്ഫോമുകളിൽ ക്രൈം ത്രില്ലർ സീരീസുകൾ തിരഞ്ഞുപിടിച്ചു കാണുന്ന പ്രിയ പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല അരുൺ മതേശ്വരൻ. ആമസോണ്‍ പ്രൈം വീഡിയോയിലാണ്  'സാനി കായിദം' റീലീസ് ചെയ്‍തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios