ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ മധുരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ജൂൺ എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ സംവിധായകനാണ് അഹമദ് കബീർ (Ahammed Khabeer.) ഒരു ഫീൽ ഗുഡ് സിനിമ എന്നതിനുമപ്പുറം പ്രേക്ഷകനൊപ്പം സഞ്ചരിക്കുന്ന കഥാസന്ദർഭങ്ങളിലൂടെയാണ് ചിത്രം സഞ്ചരിച്ചത്. ജൂണിന് ശേഷം അടുത്ത ചിത്രവും ആയി സംവിധായകൻ എത്തുമ്പോൾ പ്രേക്ഷകർ എന്ത് പ്രതീക്ഷിക്കുന്നുവോ ആ പ്രതീക്ഷകൾക്ക് ഒപ്പം സഞ്ചരിക്കുന്ന മനോഹരമായ ചിത്രമാണ് 'മധുരം' (madhuram ) . ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ മധുരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.



കാണെക്കാണെ, തിങ്കളാഴ്ച നിശ്ചയം, ചുരുളി എന്നീ ചിത്രങ്ങൾക്ക് ശേഷം സോണി ലിവിലൂടെ നേരിട്ട് റിലീസ് ചെയ്തിരിക്കുന്ന മലയാള ചിത്രം കൂടിയാണ് 'മധുരം'.ജോജു ജോർജ്ജ്, ഇന്ദ്രൻസ്, അർജ്ജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ജഗദീഷ്, ലാൽ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. നമ്മൾ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളതോ, അല്ലെങ്കിൽ കണ്ടിട്ടും കേട്ടിട്ടുമുള്ള ചില കാര്യങ്ങളാണ് ഈ ചിത്രം പങ്കുവെയ്ക്കുന്നത്. അതിനാൽ തന്നെ പ്രേക്ഷകനൊപ്പമാണ് ചിത്രം സഞ്ചരിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും അപരിചിതരായ മനുഷ്യർ പരസ്പരം സംസാരിച്ച് തുടങ്ങിയാൽ അവർക്കിടയിൽ ഒരു ആത്മബന്ധം ഉണ്ടാകും. ആ ആത്മബന്ധത്തിലൂടെ കഥ പറഞ്ഞാണ് 'മധുരം' സഞ്ചരിക്കുന്നത്. ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പെഷ്യൻസിനു ബൈസ്റ്റാൻഡേർസ് ആയി വരുന്ന കുറച്ചു ആളുകളുടെയും അവരുടെ ജീവിതത്തിലെ ചെറിയ സംഭവങ്ങളും ഒക്കെ ആണ് ചിത്രം. അതെല്ലാം കാണുന്ന പ്രേക്ഷകന് ഒരിറ്റുപോലും ബോർ അടിപ്പിക്കാതെ വളരെ രസകരമായി പറയുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആശുപത്രി പരിസരത്തിലൂടെ കഥ പറഞ്ഞ് പോവുന്നതിനാൽ തന്നെ റിയലസ്റ്റിക്കായ അവതരണത്തിലൂടെയാണ് ആദ്യവസാനം വരെ ചിത്രം സഞ്ചരിക്കുന്നത്. വൈകാരികമായൊരു സമീപനമാണ് കഥ പറച്ചിലിൽ ഉടനീളം സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ ചിത്രത്തിൽ ചെറിയ റോളുകളിൽ വന്നുപോവുന്ന കഥാപാത്രങ്ങൾ വരെ പ്രേക്ഷകരുമായി ഇമോഷണലി കണക്റ്റാവുന്നുണ്ട്. 

YouTube video player