ജി വി പ്രകാശ് കുമാറും അര്‍ജുൻ റെഡ്ഡി നായിക ശാലിനി പാണ്ഡെയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് 100 ശതമാനം കാതൽ. ജി വി പ്രകാശ് കുമാര്‍ തന്നെ സംഗീതം ഒരുക്കിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.


തമന്നയും നാഗചൈതന്യയും ഒന്നിച്ചെത്തിയ തെലുങ്ക് ചിത്രം 100% ലവ് എന്ന സിനിമയുടെ റീമേയ്ക്ക് ആണ് ചിത്രം. സതീഷ്, ശിവാനി, നാസര്‍, ജയചിത്ര, രേഖ, മനോബല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സുകുമാറും, ഭുവന എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.