പാടിയിരിക്കുന്നതും സംഗീതോപകരണങ്ങളുടെ ശബ്ദം വായ കൊണ്ട് സൃഷ്‍ടിച്ചിരിക്കുന്നതും ഋത്വിക് തന്നെ

മമ്മൂട്ടിയുടെ 70-ാം പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് ലഭിച്ച ആശംസകളില്‍ വൈവിധ്യം കൊണ്ട് ശ്രദ്ധ നേടുകയാണ് യുവഗായകനും സംഗീത സംവിധായകനുമായ ഋത്വിക് എസ് ചന്ദ് ഒരുക്കിയ സംഗീത സമര്‍പ്പണം. സംഗീതോപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാതെയുള്ള അക്കപ്പെല്ല രീതിയില്‍ മമ്മൂട്ടിയുടെ ഒരു പ്രശസ്‍ത സിനിമാഗാനം ആവിഷ്‍കരിച്ചിരിക്കുകയാണ് അദ്ദേഹം. പാടിയിരിക്കുന്നതും സംഗീതോപകരണങ്ങളുടെ ശബ്ദം വായ കൊണ്ട് സൃഷ്‍ടിച്ചിരിക്കുന്നതും ഋത്വിക് തന്നെ.

'ജോണി വാക്കര്‍' എന്ന ചിത്രത്തിലെ 'ശാന്തമീ രാത്രിയില്‍' എന്നു തുടങ്ങുന്ന ഗാനമാണ് ധത്വിക് ആവിഷ്‍കരിച്ചിരിക്കുന്നത്. 'വര്‍ഷം' എന്ന മമ്മൂട്ടി ചിത്രത്തിന്‍റെ എഡിറ്റര്‍ ആയ സാഗര്‍ ദാസ് ആണ് വീഡിയോ എഡിറ്റ് ചെയ്‍തിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona