സോഷ്യല്‍ മീഡിയയില്‍ വലിയ പ്രീ-റിലീസ് പബ്ലിസിറ്റി കിട്ടിയ ചിത്രമാണ് ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന അമ്പിളി. സൗബിന്‍ ഷാഹിര്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തിന്റെ ടീസറും ആദ്യഗാനവുമൊക്കെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ആദ്യത്തെ പാട്ട് രസം പിടിപ്പിക്കുന്ന ഒരു ഫാസ്റ്റ് നമ്പരായിരുന്നെങ്കില്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന ഗാനം ഒരു മെലഡിയാണ്.

'ആരാധികേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. വിഷ്ണു വിജയ് ആണ് സംഗീതം. സൂരജ് സന്തോഷും മധുവന്ദി നാരായണും ചേര്‍ന്ന് പാടിയിരിക്കുന്നു.