പ്ലസ് ടു വിദ്യാത്ഥി ചിന്മയി നായർ ആണ് ഈ ചിത്രത്തിന്‍റെ സംവിധായിക

വിജയ് യേശുദാസ് മലയാളത്തിൽ ആദ്യമായി നായകനായെത്തുന്ന ക്ലാസ് ബൈ എ സോള്‍ജ്യര്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ആരോ മെല്ലെ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശ്യാം ഏനാത്ത് ആണ്. എസ് ആര്‍ സൂരജ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ശ്വേദാ മോഹനും ചേര്‍ന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്ലസ് ടു വിദ്യാത്ഥി ചിന്മയി നായർ ആണ് ഈ ചിത്രത്തിന്‍റെ സംവിധായിക. ആറ് ഗാനങ്ങൾ ഉള്ള ചിത്രത്തിൽ എല്ലാ പാട്ടുകള്‍ക്കും സംഗീതം നൽകിയിരിക്കുന്നത് സൂരജ് ആണ്. വിജയ് യേശുദാസ് തന്നെ പാടിയ, ചിത്രത്തിലെ രാഷ്ട്രപതാക എന്ന ഗാനവും നേരത്തെ ശ്രദ്ധ നേടിയിരുന്നു. പ്രസ്തുത ഗാനം എഴുതിയിരിക്കുന്നത് കവിപ്രസാദ്‌ ഗോപിനാഥ് ആണ്‌.

കലാഭവൻ ഷാജോൺ, കലാഭവൻ പ്രജോദ്, മീനാക്ഷി, സുധീർ എന്നിവരാണ് വിജയ് യേശുദാസിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളികളെ സ്കൂൾ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലർ ഫാമിലി എന്റർടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഇരുപത്തിമൂന്ന് പ്രധാന കഥാപാത്രങ്ങളും നാനൂറിലധികം സ്കൂൾ വിദ്യാർത്ഥികളും ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്. അപ്പാനി ശരത്, ജെഫ് സാബു, സുധീർ സുകുമാരൻ, ഇർഫാൻ, ഹരീഷ് പേങ്ങൻ, വിഷ്ണു ദാസ്, ഹരി പത്തനാപുരം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സാഫ്നത്ത് ഫ്നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ളാക്കാട്ടൂർ എം ജി എം ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായ ചിന്മയി ഈ ചിത്രത്തിലൂടെ സംവിധായികയായി മാറിയിരിക്കുകയാണ്. 

ALSO READ : ലോകേഷ് കാത്തുവച്ചിരിക്കുന്ന സര്‍പ്രൈസ് എന്ത്? ഇന്നറിയാം; 'ഫൈറ്റ് ക്ലബ്ബ്' പ്രധാന അപ്ഡേറ്റ്

Aaro Melle Love Song | Class By A Soldier | Vijay Yesudas | Swetha Mohan | Chinmayi Nair