Asianet News MalayalamAsianet News Malayalam

'കാവാലയ്യ'യ്ക്ക് ശേഷം 'രക്കാ..രക്കാ..'; ദിലീപിനൊപ്പം ആടിപ്പാടി തമന്ന, 'ബാന്ദ്ര' തിയറ്ററുകളിലേക്ക്

ഗംഭീര നൃത്ത ചുവടുകളുമായി എത്തുന്ന ദിലീപിനെയും തമന്നയെയും ​ഗാനരം​ഗത്ത് കാണാവുന്നതാണ്. 

actor dileep movie Bandra Video Song Tamannaah Sam C.S arun gopi nrn
Author
First Published Oct 31, 2023, 6:59 PM IST

തെന്നിന്ത്യൻ സിനിമയിൽ ​ഗംഭീരമായി ഡാൻസ് കളിക്കുന്ന യുവ നടിമാരിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് തമന്ന. താരത്തിന്റേതായി റിലീസ് ചെയ്ത സിനിമകളിൽ നിന്നും അത് വ്യക്തമാണ്. രജനികാന്ത് നായകനായി എത്തിയ ജിയലറിലെ കാവാലയ്യ സോങ്ങിൽ തകർത്താടിയ തമന്നയെ അത്രപെട്ടെന്നൊന്നും മറക്കാനാകില്ലെന്നത് വ്യക്തമാണ്. ഇപ്പോഴിതാ മറ്റൊരു ​ഗാനത്തിന് തകർപ്പൻ ​ഡാന്‍സുമായി എത്തിയിരിക്കുകയാണ് തമന്ന. അതും മലയാള ചിത്രം ബാന്ദ്രയിൽ. 

ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് ബാന്ദ്ര. ഇതിലെ ആദ്യ ​ഗാനം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. 'റക്കാ..റക്കാ..'എന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നക്ഷത്രയും ശങ്കർ മഹാദേവനും ചേർന്നാണ് ​ഗാനാലാപനം. വിനായക് ശശി കുമാറിന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് സാം സി എസ് ആണ്. ​ഗംഭീര നൃത്ത ചുവടുകളുമായി എത്തുന്ന ദിലീപിനെയും തമന്നയെയും ​ഗാനരം​ഗത്ത് കാണാവുന്നതാണ്. 

രാമ ലീല എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന അരുണ്‍ ഗോപി ചിത്രമാണ് ബാന്ദ്ര. ചിത്രം നവംബർ 10ന് തിയറ്ററുകളില്‍ എത്തും. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത് ബാന്ദ്ര. ദിനോ മോറിയ, ലെന, രാജ്‍വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരിദിനോ മോറിയ, ലെന, രാജ്‍വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി, മംമ്ത തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

ദിലീപിന്‍റെ സിനിമ കരിയറിലെ 147മത്തെ സിനിമ എന്ന പ്രത്യേകതയും ബാന്ദ്രയ്ക്ക് ഉണ്ട്. ആലൻ അലക്സാണ്ടർ ഡൊമനിക്ആലൻ അലക്സാണ്ടർ ഡൊമനിക് എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ നിര്‍മാണം വിനായക അജിത്ത് ആണ്. 

 അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. പി ആർ ഒ - ശബരി.

കഴിഞ്ഞ ജന്മത്തിൽ ഞാൻ ബുദ്ധ സന്യാസി ആയിരുന്നു, അക്കാര്യത്തില്‍ സ്വാധീനിച്ചത് ലാലേട്ടന്‍: നടി ലെന

Follow Us:
Download App:
  • android
  • ios