കഴിഞ്ഞ വര്‍ഷമാണ് നീരജ് പണിപാളിയുടെ ആദ്യ ഭാഗവുമായെത്തിയത്. താളവും പ്രാസവും ഒപ്പിച്ച വരികളും വ്യത്യസ്തമായ അവതരണവും ഒത്തു ചേര്‍ന്ന പാട്ട് ആരാധകര്‍ ഇരുകയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു. 

ലയാളികളുടെ പ്രയ യുവതാരങ്ങളിൽ ഒരാളാണ് നീരജ് മാധവ്(neeraj madhav). നൃത്തത്തിലും അഭിനയത്തിലും തന്റെ സ്ഥാനം ഉറപ്പിച്ച നീരജ് പാട്ടെഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത് പണിപാളി എന്ന റാപ്പ് ​ഗാനത്തിലൂടെയാണ്. നീരജ് മാധവ് തന്നെ വരികളെഴുതി ആലപിച്ച ‘പണിപാളി’(panipaali) പാട്ട് കേരളത്തിൽ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ലായിരുന്നു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പാട്ട് ഒരു കോടിയിലേറെ ആസ്വാദകരെ നേടിയിരുന്നു. ഇപ്പോഴിതാ റാപ്പിന്റെ രണ്ടാം ഭാ​ഗം പുറത്തുവിട്ടിരിക്കുകയാണ് നീരജ്. 

ആദ്യ ഭാഗത്തിന്റെ അവസാനം സരളേട മോള്‍ എന്തിന് വന്നു എന്നതിന്റെ ഉത്തരവുമായാണ് രണ്ടാം ഭാഗം എത്തിയിരിക്കുന്നത്. നീരജ് മാധവ് തന്നെയാണ് പാട്ടിന്റെ വരികള്‍ ഒരിക്കിയിരിക്കുന്നത്. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

കഴിഞ്ഞ വര്‍ഷമാണ് നീരജ് പണിപാളിയുടെ ആദ്യ ഭാഗവുമായെത്തിയത്. താളവും പ്രാസവും ഒപ്പിച്ച വരികളും വ്യത്യസ്തമായ അവതരണവും ഒത്തു ചേര്‍ന്ന പാട്ട് ആരാധകര്‍ ഇരുകയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു. നീരജ് തന്നെയായിരുന്നു പാട്ടിന്റെ വരികളൊരുക്കിയതും പാടിയതും. റിബിന്‍ റിച്ചാര്‍ഡ് ആണ് പാട്ടിന്റെ മാസ്റ്ററിങ് നിര്‍വഹിച്ചിരിക്കുന്നത്.