ഗാനത്തിന്റെ സം​ഗീത സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് മുരളി ​ഗോപിയാണ്.

പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പി'ലെ തീം സോം​ഗ് റിലീസ് ചെയ്തു. 'രാവിൽ' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ സം​ഗീത സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് മുരളി ​ഗോപിയാണ്. സയനോര ഫിലിപ് ആണ് ​ഗാനം ആലപിച്ചത്. ഓഗസ്റ്റ് 25ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

പ്രതികാരത്തിന്റെയും പകയുടെ ധ്വനി ഉയർത്തുന്നതാണ് ​ഗാനം. റിലീസ് ചെയ്ത് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ പാട്ട് പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. സം​ഗീത സംവിധായകനായ മുരളി ​ഗോപിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ കോർത്തിണക്കി കൊണ്ടാണ് പാട്ട് പുറത്തിറങ്ങിയിരിക്കുന്നത്. 

അബ്ദുള്ള മരക്കാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 'വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്', എന്ന ടാഗ്‍ലൈനോടെ എത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. 

അതേസമയം, കടുവയാണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത 50 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചത്. ഷാജി കൈലാസിന്റെ തന്നെ കാപ്പ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജ് തന്നെയാണ് നായകൻ.

'രാജുവേട്ടാ' എന്ന് വിളിച്ച് ഒരു മേയര്‍ പരിപാടിയിലേക്ക് ക്ഷണിക്കുന്നത് ഇതാദ്യം; പൃഥ്വിരാജ്