ഇന്നും മലയാളികൾ അടക്കമുള്ളവർ ആവർത്തിച്ച് കേൾക്കുന്ന 'കണ്ണുമൂടി തുറക്കും പോത്..' എന്ന ഗാനത്തിന്റെ ഫോർകെ വെർഷനാണ് റിലീസ് ചെയ്തിരിക്കുന്നത്.
എക്കാലത്തെയും ക്രൗഡ് പുള്ളറായ ഒരു താരമാണ് വിജയ്. അദ്ദേഹത്തിന്റെ സിനിമകൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യത തന്നെ അതിന് തെളിവാണ്. റി റിലീസ് ട്രെന്റിൽ ഒരുപിടി മികച്ച വിജയ് സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും റിലീസ് ചെയ്ത ഈ സിനിമകളെയും ഇരുകയ്യും നീട്ടിയാണ് മലയാളികൾ അടക്കമുള്ളവർ സ്വീകരിച്ചത്. സച്ചിൻ ആയിരുന്നു ഏറ്റവും ഒടുവിൽ റി റിലീസ് ചെയ്ത വിജയ് ചിത്രം. ഇപ്പോഴിതാ സച്ചിന്റെ ഫോർകെ വെൽഷൻ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഇന്നും മലയാളികൾ അടക്കമുള്ളവർ ആവർത്തിച്ച് കേൾക്കുന്ന 'കണ്ണുമൂടി തുറക്കും പോത്..' എന്ന ഗാനത്തിന്റെ ഫോർകെ വെർഷനാണ് റിലീസ് ചെയ്തിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കിയ ഗാനം അദ്ദേഹം തന്നെയാണ് ആലപിച്ചിരിക്കുന്നത്. മുത്തുകുമാർ ആണ് വരികൾ എഴുതിയത്.
2005 ഏപ്രില്‍ 14ന് റിലീസ് ചെയ്ത ചിത്രമാണ് സച്ചിൻ. ടൈറ്റിൽ വേഷത്തിൽ ആയിരുന്നു വിജയ് എത്തിയത്. റൊമാന്റിക് കോമഡി വിഭാഗത്തിലെത്തിയ ചിത്രത്തിലെ നായിക ജനീലിയ ആയിരുന്നു. സിനിമയുടെ തിരക്കഥയും സംവിധാനവും ജോണ്‍ നിര്‍വഹിച്ചപ്പോള്‍ ബിപാഷ് ബസു, വടിവേലും, സന്താനം, രഘുവരൻ, തലൈവാസല്‍ വിജയ്, മോഹൻ ശര്‍മ, ബേബി ശര്‍മി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.

വിജയ് നായകനായി വരാനിരിക്കുന്ന പുതിയ ചിത്രം ജനനായകനാണ്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. ജൂണോടെ ജനനായകന്റെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. 2026ൽ സിനിമ തിയറ്ററുകളിൽ എത്തും.


