പാട്ടിനൊപ്പം നൃത്തത്തോടും ഏറെ താൽപ്പര്യം പുലർത്തുന്ന അഹാന ഇടയ്ക്ക് ഡാൻസ് വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. തന്റെ ഹൂല ഹൂപ്പിങ് ഡാൻസ് വീഡിയോയും താരം അടുത്തിടെ പങ്കുവച്ചിരുന്നു.

സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമൂ​ഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇടയ്ക്ക് തന്റെ പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, യുകുലെലെ (ukulele) എന്ന സംഗീതോപകരണം വായിക്കുന്ന ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വിജയ് ചിത്രം ‘മാസ്റ്ററി’ലെ ‘ലെറ്റ് മി ടെൽ യൂ ആൾ എ കുട്ടി സ്റ്റോറി’ എന്നു തുടങ്ങുന്ന ഗാനമാണ് അഹാന പാടുന്നത്. യുകുലെലെ പഠിക്കുകയാണ് താനിപ്പോൾ എന്നാണ് താരം കുറിക്കുന്നത്. പാട്ടിനൊപ്പം നൃത്തത്തോടും ഏറെ താൽപ്പര്യം പുലർത്തുന്ന അഹാന ഇടയ്ക്ക് ഡാൻസ് വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. തന്റെ ഹൂല ഹൂപ്പിങ് ഡാൻസ് വീഡിയോയും താരം അടുത്തിടെ പങ്കുവച്ചിരുന്നു.

View post on Instagram

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ചിത്രീകരണം പൂർത്തിയായപ്പോഴാണ് അഹാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.