വിനയന്‍ സംവിധാനം ചെയ്യുന്ന 'ആകാശഗംഗ 2'ലെ വീഡിയോ ഗാനം പുറത്തെത്തി. 'തീ തുടികളുയരെ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം ബിജിബാല്‍. പാടിയിരിക്കുന്നത് സിതാര കൃഷ്ണകുമാര്‍. 

20 വര്‍ഷം മുന്‍പ് തീയേറ്ററുകളിലെത്തി വന്‍ വിജയം നേടിയ 'ആകാശഗംഗ'യുടെ രണ്ടാംഭാഗമാണ് ചിത്രം. പുതുമുഖം ആരതിയാണ് നായിക. രമ്യ കൃഷ്ണന്‍, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, രാജാമണി, ഹരീഷ് പേരടി, സുമില്‍ സുഖദ, ഇടവേള ബാബു, റിയാസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നവംബര്‍ ഒന്ന് റിലീസ്.