പൗരത്വ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് അമീറാ. മീനാക്ഷിയുടെ അച്ഛന്‍ അനൂപിന്‍റേതാണ് ചിത്രത്തിന്‍റെ കഥ

ബാലതാരം മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അമീറാ' എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനം പുറത്തെത്തി. 'മലയോരം വെയില്‍ കായുന്നേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിത ഹരിബാബുവാണ്. സംഗീതം അനൂപ് ജേക്കബ്. ഗായത്രി ഓമനക്കുട്ടനാണ് പാടിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

പൗരത്വ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് അമീറാ. മീനാക്ഷിയുടെ അച്ഛന്‍ അനൂപിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. അനൂപും സമീര്‍ അബ്‍ദുള്‍ സമദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ റിയാസ് മുഹമ്മദ് ആണ് സംവിധാനം. ഛായാഗ്രഹണം പി പ്രജിത്ത്. എഡിറ്റിംഗ് സനല്‍ രാജ്. 

മീനാക്ഷിക്കൊപ്പം സഹോദരന്‍ ആരിഷ് അനൂപ്, കോട്ടയം രമേശ്, കോട്ടയം പുരുഷന്‍, ബോബന്‍ സാമുവല്‍, സന്ധ്യ മൂവാറ്റുപുഴ, സുജാത ബിജു, മായ സജീഷ്, സുമേഷ് ഗുഡ് ലക്ക്, ഉമേഷ് ഉണ്ണികൃഷ്‍ണന്‍, മീനാക്ഷി മഹേഷ്, പോള്‍ ഷെറിന്‍, ലിജോ ജോണ്‍സണ്‍ എന്നിവരും അഭിനയിക്കുന്നു. ഫസ്റ്റ് ഷോസ് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ ഈ മാസം നാലിന് പ്രേക്ഷകരിലേക്ക് എത്തും. 

YouTube video player