ലോക മാതൃദിനത്തില്‍ ഒരു ഗാനവുമായി അമിതാഭ് ബച്ചൻ. സംവിധായകൻ ഷൂജിത് സര്‍കാര്‍ ആണ് മാ എന്ന ഗാനത്തിന്റെ വീഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്.

അനുജ് ഗാര്‍ഗ് ആണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അമിതാഭ് ബച്ചനും മാസ്റ്റര്‍ യജത് ഗാര്‍ഗും ആലപിച്ചിരിക്കുന്നു. പുനീത് ശര്‍മ്മയാണ് ഗാനരചന നിര‍വഹിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള അമ്മമാര്‍ക്ക് സമ്മാനമായാണ് വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. അമ്മമാരുടെ ത്യാഗത്തിന് ആദരവായിട്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്റെ അമ്മയുടെ അടക്കം ഒട്ടേറെ അമ്മമാരുടെ ഫോട്ടോകളാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.