ലോക മാതൃദിനത്തോടനുബന്ധിച്ച് എല്ലാ അമ്മമാർക്കുമായി മാതൃദിന ഗീതം സമർപ്പിച്ച് ചാവറ കൾച്ചറൽ സെന്റർ. പ്രശസ്ത കവി പി. കെ. ഗോപിയുടെ വരികൾക്ക് പ്രേംകുമാർ വടകര ഈണം നൽകി, ശ്രേയ ജയദീപ് ആലപിച്ചിരിക്കുന്ന “അമ്മക്കവിളിലൊരുമ്മ” എന്ന ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത് കോഴിക്കോട് ചാവറ കൾച്ചറൽ സെന്ററും അമല മീഡിയ ഹൗസും ചേർന്നാണ്. സമോദ് അലക്സാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ്: ടിനു ജോർജ്ജ്. കോറിയോഗ്രഫി: വിനീത് മാസ്റ്റർ.

ഗാനം കാണാം