പ്രണയവും വേർപിരിയലും പ്രണയനൊമ്പരങ്ങളും  നിറയുന്ന ഈ സംഗീത ആൽബത്തിന് വരികൾ രചിച്ചത് ധന്യ സുരേഷ് മേനോനാണ്

സ്വവർഗ്ഗ പ്രണയത്തിൻ്റെ വേറിട്ട വർണ്ണങ്ങൾ ചാലിച്ച പുതിയ ആൽബം അമോർ യൂട്യൂബിൽ റിലീസായി. ഫൈസൽ റാസി സംഗീതം നൽകി നിർമ്മിച്ച അമോറിൽ ആലപിച്ചിരിക്കുന്നത് ഗായിക ശിഖ പ്രഭാകറാണ്. പ്രണയവും വേർപിരിയലും പ്രണയനൊമ്പരങ്ങളും നിറയുന്ന ഈ സംഗീത ആൽബത്തിന് വരികൾ രചിച്ചത് ധന്യ സുരേഷ് മേനോനാണ്. ശിഖ പ്രഭാകാറും നർത്തകി സായ് പ്രിയയുമാണ് അമോറിൽ നിറയുന്ന അഭിനേതാക്കൾ. ഛായാഗ്രഹണം റഹീം ഇബ്‌നു റഷീദും കൊറിയോഗ്രഫി വരദയും നിർവഹിച്ചിരിക്കുന്നു. 

AMOR | Malayalam Ghazal | Faisal Razi | Shikha Prabhakaran | Sai Priya | Dhanya Suresh Menon