Asianet News MalayalamAsianet News Malayalam

വേൾഡ് കപ്പ് ആവേശത്തിന് മുൻപ് 'ആനപ്പറമ്പി'ൻ്റെ ആവേശം; ആന്റണി വർ​ഗീസ് ചിത്രത്തിലെ പാട്ടെത്തി

ജേക്സ് ബിജോയ് സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറും ശ്രീഹരിയും ചേർന്നാണ്.

Antony Varghese movie Aanaparambile World Cup song
Author
First Published Nov 20, 2022, 10:38 AM IST

ന്റണി വർ​ഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പി'ലെ പാട്ടെത്തി. ലോകമെമ്പാടും വേൾഡ് കപ്പ് ആവേശത്തിനൊരുങ്ങുന്ന വേളയിൽ ഫുട്ബോൾ പശ്ചാത്തലത്തിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറും ശ്രീഹരിയും ചേർന്നാണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ. 

നവാഗതനായ നിഖില്‍ പ്രേംരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഒരു  ഫാന്‍റസി സ്പോര്‍ട്‍സ് ഡ്രാമയാണ് 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' എന്നാണ് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രം നവംബർ നാലിന് തിയറ്ററിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീടിത് മാറ്റുക ആയിരുന്നു. നവംബർ 25 മുതൽ ചിത്രം തിയറ്ററിലെത്തും.

ഫുട്ബോള്‍ വേള്‍ഡ്‍കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് 
ചിത്രത്തിന്റെ കഥാപശ്ചാത്തലം. കടുത്ത ഫുട്ബോള്‍ പ്രേമിയായ ഒന്‍പത് വയസ്സുകാരന്‍റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടര്‍ന്ന് അവന്‍റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. 

ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ എം വിജയന്‍, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്‍സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അച്ചാപ്പു മൂവി മാജിക്, മാസ് മേഡിയ പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി എസ് എന്നിവരാണ് നിര്‍മ്മാണം. സഹ നിര്‍മ്മാണം ഷോണി സ്റ്റിജോ സെബാസ്റ്റ്യന്‍, ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്, സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയ്, എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ള, ജിത്ത് ജോഷി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ, പ്രൊജക്റ്റ് കോഡിനേറ്റര്‍ അനൂട്ടന്‍ വര്‍ഗീസ്, അഡീഷണല്‍ സോംഗ് ഹിഷാം അബ്ദുള്‍ വഹാബ്, സൌണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ഥന്‍, സൌണ്ട് മിക്സ് വിഷ്ണു സുജാതന്‍, ഡിഐ കളറിസ്റ്റ് ശ്രിക് വാര്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്.

'മനസ്സിനെ ശക്തിപ്പെടുത്താൻ പ്രയത്നിച്ചു കൊണ്ടിരുന്നു'; ശസ്ത്രക്രിയയ്ക്ക് വിധേയനായി അബ്ബാസ്

Latest Videos
Follow Us:
Download App:
  • android
  • ios