'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന രാജീവ് രവി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് ഫര്‍ഹാന്‍ ഫാസില്‍. അനീഷ് അന്‍വറിന്റെ 'ബഷീറിന്റെ പ്രേമലേഖന'മാണ് അദ്ദേഹത്തിന്റെ രണ്ടാംചിത്രം. ഇപ്പോഴിതാ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫര്‍ഹാന്‍ സ്‌ക്രീനില്‍ തിരിച്ചെത്തുന്ന ചിത്രമാണ് അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍വേള്‍ഡ്. ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി.

'അരികെ നാം' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് യക്‌സന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന്. രമ്യ നമ്പീശനും സച്ചിന്‍ വാര്യരും ചേര്‍ന്ന് പാടിയിരിക്കുന്നു. 'കാറ്റ്' എന്ന സിനിമയ്ക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. നവംബര്‍ ഒന്നിന് തീയേറ്ററുകളില്‍.