ഉമേഷ് കൃഷ്ണനാണ് കഥയും തിരക്കഥയും രചിക്കുന്നത്.

ടൻ ഗോകുല്‍ സുരേഷിന്റെ പുതിയ ചിത്രം ‘അമ്പലമുക്കിലെ വിശേഷങ്ങളി’ലെ ഗാനം റിലീസ് ചെയ്തു. മനോരമ മ്യൂസിക് ആണ് ഗാനം പുറത്തിറക്കിയത്. ചാന്ദ് ക്രീയേഷന്‌സിന്റെ ബാനറില്‍ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയറാം കൈലാസ് ആണ്. ഉമേഷ് കൃഷ്ണനാണ് കഥയും തിരക്കഥയും രചിക്കുന്നത്.

പാലക്കാടിന്റെ മനോഹാരിതയില്‍ ചിത്രീകരിച്ചിരിക്കുന്ന പാട്ട് എഴുതിയിരിക്കുന്നത് ബി. കെ ഹരിനാരായണനാണ്. രഞ്ജിന്‍ രാജിന്റെ സംഗീതത്തില്‍ സന്നിധാനന്ദന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ലാല്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, മേജര്‍ രവി, ഗണപതി, ബിജുക്കുട്ടന്‍, സുധീര്‍ കരമന, സോന നായര്‍, സജിത മഠത്തില്‍, അണീഷ് ജി. മേനോന്‍, മറീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona