കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച ‘ബാക്ക് പാക്കേഴ്‌സ്‘ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജനലിലാരോ എന്ന ഗാനമാണ് പുറത്തു വന്നത്. ജയരാജിന്റെ വരികൾക്ക് സച്ചിന്‍ ശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സൂരജ് സന്തോഷും അഖില ആനന്ദുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. 


പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം. കാര്‍ത്തിക നായരാണ് കാളിദാസിന്റെ നായികയായി അഭിനയിക്കുന്നത്. രഞ്ജി പണിക്കര്‍, ശിവജിത് പദ്മനാഭന്‍, ജയകുമാര്‍, ശരണ്‍, ഉല്ലാസ് പന്തളം, തോമസ് ജി. കണ്ണമ്പുഴ, സബിത ജയരാജ്, മാസ്റ്റര്‍ കേശവ് ജയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.