ടൊവിനോ പാടിയ വെർഷൻ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരും ധാരാളമാണ്.

രു സിനിമ റിലീസ് ചെയ്യുന്നതിനൊപ്പം ഒട്ടനവധി പുതു​ഗാനങ്ങളും സിനിമാസ്വാദകർക്കും ​ഗാനാസ്വാദകർക്കും ലഭിക്കാറുണ്ട്. അവയില്‍ ചില പാട്ടുകള്‍ നമ്മുടെ മനസില്‍ അങ്ങ് കുടിയേറും. അക്കൂട്ടത്തിലേക്ക് പുതിയൊരു എൻട്രിയായിരിക്കുകയാണ് അതിരടി സിനിമയിലെ 'അമ്മപ്പൊതപ്പേ..' എന്ന ​ഗാനം. ശ്രീക്കുട്ടൻ വെള്ളയാണി എന്ന ടൊവിനോ തോമസിന്റെ കഥാപാത്രം എഴുതി ചിട്ടപ്പെടുത്തിയ ​ഗാനം സാക്ഷാൽ വിനീത് ശ്രീനിവാസൻ തന്നെ പാടി കേട്ടപ്പോൾ ഏവരുടെയും മനസിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു. അതിരടി തിയറ്ററുകളിൽ മുന്നേറുന്നതിനിടെ 'അമ്മപ്പൊതപ്പേ' ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിഷ്ണു വിജയ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയത് സുഹൈൽ കോയ ആണ്. വിനീത് ശ്രീനിവാസനും വിഷ്ണു വിജയിയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നിർണായക രം​ഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് 'അമ്മപ്പൊതപ്പേ'യുടെ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. പാട്ട് കേൾക്കുമ്പോൾ, 'ശ്രുതി ഭേദം വരുത്തി പാട്ട് തന്നെ മാറ്റി കളഞ്ഞു. കലാകാരൻ തന്നെ', എന്ന് ശ്രീക്കുട്ടൻ പറയുന്ന ഡയലോ​ഗാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്.

'ടൊവിനോ ഈ പാട്ട് പാടിയത് കേട്ടപ്പോ കോമഡി സാധനം ആയിരിക്കും എന്ന് വിചാരിച്ചു.ലാസ്റ്റ് സീനിൽ വിനീത് ശ്രീനിവാസൻ ഈ പാട്ട് മനോഹരമായിട്ട് പാടിയപ്പോൾ ടൊവിനോയുടെ മുഖത്ത് വന്ന ഞെട്ടൽ തന്നെ ആയിരുന്നു തിയറ്ററിൽ ഇരുന്ന ഭൂരിഭാഗം ആളുകളുടെ മുഖത്തും ഉണ്ടായത്. വിനീത് ശ്രീനിവാസൻ എന്ന വ്യക്തിയുടെ അസാമാന്നിധ്യമായ ആ കഴിവ് അന്നാണ് മനസ്സിലായത്. എത്ര മനോഹരമായിട്ടാണ് അദ്ദേഹം പാടിയത്', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. അതേസമയം, ടൊവിനോ പാടിയ വെർഷൻ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരും ധാരാളമാണ്.

Ammaputhappe | Athiradi | Tovino Thomas | Basil Joseph | Vineeth Sreenivasan | Vishnu Vijay

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രമാണ് അതിരടി. ആ​ഗോളതലത്തിൽ 60 കോടിയോളം കളക്ഷൻ ചിത്രം നേടിയെന്നാണ് വിവരം. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് അതിരടി സംവിധാനം ചെയ്തിരിക്കുന്നത്. ബേസിൽ ജോസഫിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് അതിരടി.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming