ചിത്രം ഒക്ടോബര്‍ 17 ന് തിയറ്ററുകളില്‍

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബോഗയ്ന്‍‍വില്ല. ചിത്രത്തിലെ പ്രൊമോ ഗാനം പുറത്തുവിട്ടത് വലിയ ആസ്വാദകശ്രദ്ധ നേടിയിരുന്നു. സ്തുതി എന്ന ഗാനം വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകര്‍ന്ന ഒന്നാണ്. മേരി ആന്‍ അലക്സാണ്ടറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 1.6 മില്യണിലധികം കാഴ്ചകളാണ് ഈ വീഡിയോ സോംഗിന് യുട്യൂബില്‍ ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇതേ ഗാനത്തിന്‍റെ ലിറിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ബോഗയ്ന്‍വില്ലയ്ക്ക് ഉണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭീഷ്‌മപര്‍വ്വത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍. 

അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. എഡിറ്റർ വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, കോറിയോഗ്രാഫി ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ ആർ ജെ മുരുഗൻ, ഗാനരചന റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സ്റ്റണ്ട് സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, പ്രൊഡക്ഷൻ സൗണ്ട് അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അരുൺ ഉണ്ണിക്കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമാർ അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, സ്റ്റിൽസ് ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പിആർഒ ആതിര ദിൽജിത്, പബ്ലിസിറ്റി ഡിസൈൻസ് എസ്തെറ്റിക് കുഞ്ഞമ്മ. ചിത്രം ഒക്ടോബര്‍ 17 ന് തിയറ്ററുകളില്‍ എത്തും.

ALSO READ : ലുക്മാനും ബിനു പപ്പുവും വീണ്ടും ഒരുമിച്ച്; 'ബോംബെ പോസിറ്റീവ്' ഫസ്റ്റ് ലുക്ക്

STHUTHI - Lyric Video | Bougainvillea | Jyothirmayi | Kunchacko Boban | Amal Neerad | Sushin Shyam