Asianet News MalayalamAsianet News Malayalam

വീണ്ടും പ്രണയ ജോഡിയായി രണ്‍ബീര്‍, ആലിയ; ബ്രഹ്‍മാസ്ത്രയിലെ വീഡിയോ ഗാനം

വരികള്‍ എഴുതിയിരിക്കുന്നത് അമിതഭ് ഭട്ടാചാര്യ

brahmastra video song ranbir kapoor alia bhatt
Author
Thiruvananthapuram, First Published Jul 17, 2022, 11:01 PM IST

ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് റിലീസുകളില്‍ ഒന്നാണ് ബ്രഹ്‍മാസ്ത്ര. അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അസ്ത്രാവേഴ്സ് എന്ന സിനിമാ ഫ്രാഞ്ചൈലിയിലെ ആദ്യ ചിത്രമാണ് ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1: ശിവ. സെപ്റ്റംബര്‍ 9ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ഒരു ഗാനം ഇന്ന് പുറത്തെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ അത് യുട്യൂബിന്‍റെ ട്രെന്‍റിംഗ് ലിസ്റ്റില്‍ ഇടംപിടിക്കുകയും ചെയ്‍തു.

'കേസരിയാ' എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അമിതഭ് ഭട്ടാചാര്യയാണ്. സംഗീതം പ്രീതം. അരിജിത്ത് സിംഗ് ആണ് പാടിയിരിക്കുന്നത്. വിവാഹത്തിനു ശേഷം രണ്‍ബീര്‍ കപൂര്‍, അലിയാ ഭട്ട് ജോഡി വീണ്ടും പ്രണയികളായി സ്ക്രീനിലെത്തുന്നു എന്നത് ഈ ചിത്രത്തിന്‍റെ കൌതുകമാണ്. ഫാന്‍റസി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. അമിതാഭ് ബച്ചന്‍, മൌനി റോയ്, നാഗാര്‍ജുന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അസ്ത്രാവേഴ്സ് ഫ്രാഞ്ചൈസിയെക്കുറിച്ച് അയന്‍ മുഖര്‍ജി പറഞ്ഞത്

ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ച് സൃഷ്ടിക്കുന്ന സിനിമാ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്. വാനരാസ്ത്ര, നന്ദി അസ്ത്ര, പ്രഭാസ്ത്ര, ജലാസ്ത്ര, പവനാസ്ത്ര, ബ്രഹ്‍മാസ്ത്ര എന്നിങ്ങനെയാണ് ആ അസ്ത്രവേഴ്സ്. ഇതിലെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1- ശിവ. ഹിമാലയന്‍ താഴ്വരയില്‍ ധ്യാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുകൂട്ടം യോഗികളില്‍ നിന്നാണ് ഈ ഫ്രാഞ്ചൈസിയുടെ തുടക്കം. യോഗികളുടെ ധ്യാനത്തില്‍ സന്തുഷ്ടരായ ദേവകളുടെ സമ്മാനമായാണ് വിവിധ അസ്ത്രങ്ങള്‍ ലോകര്‍ക്ക് ലഭിക്കുന്നത്. പഞ്ചഭൂതങ്ങളെ അധികരിച്ചുള്ളതാണ് ഈ അസ്ത്രങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തിയേറിയതാണ് ബ്രഹ്‍മാസ്ത്ര. ഈ അസ്ത്രങ്ങളുടെ സംരക്ഷകരുടെ സമൂഹമാണ് ബ്രഹ്‍മാഞ്ജ്. സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യ സമൂഹം കൂടിയാണ് ഇത്. മാറിയ ലോകത്തും ഈ ബ്രഹ്‍മാഞ്ജ് ഇന്നും നിലനില്‍ക്കുന്നുവെന്നാണ് ഈ ഫ്രാഞ്ചൈസി പറയുന്നത്. ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1 ശിവയില്‍ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുന്ന നായകന്‍ സ്വയമേവ ഒരു അസ്ത്രമാണ്.

ALSO READ : 'നീയെന്നൊരാളില്‍'; സുരേഷ് ഗോപിയുടെ 'പാപ്പനി'ലെ ആദ്യഗാനം കേള്‍ക്കാം

Follow Us:
Download App:
  • android
  • ios