ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നോക് ജോക് എന്ന ഗാനമാണ് പുറത്തുവിട്ടത്.

സിദ്ധാര്‍ഥ് മഹാദേവൻ ആണ് ഗാനം പാടിയിരിക്കുന്നത്. ശങ്കര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗുല്‍സാര്‍ ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. മേഘ്ന ഗുല്‍സാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലാ‍തി എന്ന കഥാപാത്രമായിട്ടാണ് ദീപിക പുക്കോണ്‍ ചിത്രത്തിലുള്ളത്. ദീപികയുടെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും ഛപാക്കിലേത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.  വിക്രാന്ത് മസ്സെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. അതിക ചൊഹാനും മേഘ്‍ന ഗുല്‍സാറുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.