സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാലിന്റെ സംഗീതം. 

സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വികൃതി'യിലെ പാട്ടെത്തി. 'ചില്ലയിലേ തൂമഞ്ഞിന്‍' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. സംഗീതം ബിജിബാല്‍. പാടിയിരിക്കുന്നത് ഹരിശങ്കര്‍ കെ എസ്.

Add Asianetnews as a Preferred SourcegooglePreferred

എസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിരക്കഥ അജീഷ് പി തോമസ്. ഛായാഗ്രഹണം ആല്‍ബി. കട്ട് 2 ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം സെഞ്ചുറി റിലീസ്.