Asianet News MalayalamAsianet News Malayalam

പ്രഭുദേവയുടെ കൊറിയോഗ്രഫി; കിടിലൻ ഡാൻസുമായി തെലുങ്കിലെ സ്റ്റീഫനും സയീദ് മസൂദും

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ സിനിമ.

Chiranjeevi movie godfather Promo song Salman Khan
Author
First Published Sep 13, 2022, 7:10 PM IST

ചിരഞ്ജീവി നായകനായി എത്തുന്ന തെലുങ്ക് ചിത്രം 'ഗോഡ്ഫാദറി'ലെ പ്രമോ ​ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. താര്‍ മാര്‍ എന്ന് തുടങ്ങുന്ന ​ഗാനത്തിന് ചുവടുകൾ ഒരുക്കിയിരിക്കുന്നത് പ്രഭുദേവയാണ്. നൃത്ത ചുവടുകളുമായി ചിരഞ്ജീവിയും സല്‍മാൻ ഖാനും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പുറത്തുവന്ന് നിമഷങ്ങൾക്ക് ഉള്ളിൽ തന്നെ ​ഗാനം വൈറലായി കഴിഞ്ഞു. 

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിരഞ്ജീവി ചിത്രമാണ് 'ഗോഡ്ഫാദർ'. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം.

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് നയന്‍താരയാണ്. സത്യപ്രിയ ജയ്ദേവ് എന്നാണ് നയന്‍താര കഥാപാത്രത്തിന്‍രെ പേര്. 

വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍  ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

വീണ നായർ രാഷ്ട്രീയത്തിലേക്ക്; ശ്രദ്ധനേടി 'മേ ഹൂം മൂസ' പോസ്റ്റർ

അതേസമയം, ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷെ അവസാനത്തോടെ ചിത്രീകരണം തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. 'ലൂസിഫര്‍' എന്ന സിനിമയ്‍ക്ക് ജനങ്ങൾ നല്‍കിയ വലിയ വിജയം കാരണം ഇത്തവണ കുറച്ചുകൂടി വലിയ രീതിയിലാണ് സിനിമയെ കാണുന്നത്. ചിത്രം എപ്പോള്‍ തിയറ്ററില്‍ എത്തും എന്നൊന്നും ഇപ്പോള്‍ പറയാൻ പറ്റില്ല. വരും ദിവസങ്ങളില്‍ സിനിമയുടെ കൂടുതൽ വിശേഷങ്ങള്‍ അറിയിക്കുമെന്നും എമ്പുരാന്‍ പ്രഖ്യാപിച്ചു കൊണ്ട് പൃഥ്വിരാജ് പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios