നിവിന്‍ പോളിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം 'ലവ് ആക്ഷന്‍ ഡ്രാമ'യിലെ വീഡിയോ സോംഗ് എത്തി. 'ചുരുളഴിയാത്ത രഹസ്യത്തിന്‍' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയതും പാടിയതും വിനീത് ശ്രീനിവാസനാണ്. സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍.

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഇടവേളയ്ക്ക് ശേഷം നയന്‍താരയുടെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് ചിത്രം കൂടിയായിരുന്നു. ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളായ ദിനേശനും ശോഭയും പേരിലൂടെയും പ്ലോട്ടിലെ ചില്ലറ സാമ്യത്തിലൂടെയും പുനരവതരിക്കുകയാണ് ചിത്രത്തില്‍.