കൊവിഡിന് എതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണിലാണ് രാജ്യം. ലോക്ക്  ഡൗണിന്റെ വിരസത ചിലരെയെങ്കിലും അലട്ടാറുണ്ട്. ചില പ്രതിസന്ധികളുമുണ്ടാകാറുണ്ട്. ഇതാ വിരസത മാറ്റാൻ ഒരു കവര്‍ സോംഗ് എത്തിയിരിക്കുന്നു. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ എന്നൈ നോക്കി പായും തോട്ട എന്ന സിനിമയിലെ ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായി എത്തിയിരിക്കുകയാണ് ജ്യോത്സന.

ചിത്രത്തിലെ മറുവാര്‍ത്തൈ പേസാതെ എന്ന ഗാനമാണ് ജ്യോത്സന ആലപിച്ചിരിക്കുന്നത്. സിദ് ശ്രീറാം ആയിരുന്നു ചിത്രത്തില്‍ ഗാനം ആലപിച്ചത്. ദര്‍ബുക ശിവ ആണ് സംഗീത സംവിധാനം ചെയ്‍തത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ജ്യോത്സന കവര്‍ സോംഗ് പുറത്തിറക്കിയിരിക്കുന്നത്. അഭിനന്ദിച്ച് ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.