കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് രാജ്യം. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ചില ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയായി മാറുകയാണ് ലോക്ക് ഡൌണ്‍ കാലം. അങ്ങനെയൊരു ഓര്‍മ്മപ്പെടുത്തലിനെ കുറിച്ചുള്ള ഗാനവുമായി എത്തിയിരിക്കുകയാണ് പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി.

കരുതലിന്റെ സന്ദേശങ്ങളാണ് ഗാനത്തില്‍ പറയുന്നത്. അതോടൊപ്പം ചില ഓര്‍മ്മപ്പെടുത്തലും. നിരവധി ആരാധകരാണ് കമന്റുകളുമായും രംഗത്ത് എത്തിയിരിക്കുന്നത്. .  വിശ്രമമില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസ് സേനയ്ക്കും മറ്റു സന്നദ്ധ പ്രവർത്തകർക്കുമായാണ് ഗാനം സമർപ്പിക്കപ്പെട്ടിരിക്കുന്നത്.  അനീഷ് ലാല്‍ ആണ് ഗാനത്തിന് വരികള്‍ എഴുതിയരിക്കുന്നത്. ധനുഷ് ഹരികുമാര്‍ ആണ് ഓര്‍ക്കസ്‍ട്രേഷൻ, റെക്കോര്‍ഡിംഗ്, മിക്സിംഗ് അനുരാജും.