ഹാപ്പി വെഡ്ഡിംഗ്‌, ചങ്ക്സ്‌, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ധമാക്ക'യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കണ്ടിട്ടും കാണാതെ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. നവാഗതനായ ബ്ലെസ്‌ലി വരികളൊരുക്കി ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നത് ഗോപി സുന്ദർ ആണ്.

നേരത്തെ ചിത്രത്തിൽ പാട്ടൊരുക്കന്‍ അവസരം നൽകിയതിനെക്കുറിച്ച് ബ്ലെസ്‌ലി സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് വൈറലായിരുന്നു. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അരുണ്‍ ആണ് ധമാക്കയിലെ നായകനായെത്തിയിരിക്കുന്നത്. തൊണ്ണൂറുകളിലെ മലയാളിയുടെ പ്രിയ ജോഡിയായിരുന്ന മുകേഷും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. നിക്കി ഗൽറാണിയാണ് നായിക. ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം കെ നാസര്‍ നിര്‍മിക്കുന്ന ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററിലെത്തും.