Asianet News MalayalamAsianet News Malayalam

ദിലീപിന്റെ 'സത്യനാഥൻ' എത്തുന്നു; ആവേശമാകാൻ പുത്തൻ സോം​ഗ്

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ, ടു കൻഡ്രിസ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ. 

dileep movie Voice Of Sathyanathan Rookie Dada Lyric Video nrn
Author
First Published Jul 27, 2023, 10:02 PM IST

ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം 'വോയിസ് ഓഫ് സത്യനാഥന്റെ' വീഡിയോ സോം​ഗ് പുറത്തിറങ്ങി. സീയ ഉൽ ഹക്ക് ആലപിച്ച "ROOKIE DA DA" എന്ന വീഡിയോ സോം​ഗ് ആണ് പുറത്തു ഇറങ്ങിരിക്കുന്നത്. വിനായക് ശശികുമാർ രചന നിർവഹിച്ച ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് അങ്കിത് മേനോൻ ആണ്. കൊച്ചി ലുലു മാളിൽ വെച്ചു നടന്ന പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ചിൽ വെച്ചാണ് ദിലീപും മറ്റു താരങ്ങളും ചേർന്ന് പാട്ട് റിലീസ് ചെയ്തത്. ചിത്രം നാളെ തിയറ്ററുകളിൽ എത്തും. 

വളരെ ഏറെ രസകരമായ ഒരു കുടുംബ ചിത്രം ആയിട്ടാണ് റാഫി, 'സത്യനാഥൻ' അണിയിച്ച് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന നിരവധി പ്രശ്ങ്ങളിലേക്കും 'വോയ്‌സ് ഓഫ് സത്യനാഥൻ' വിരൽ ചൂണ്ടുന്നു. ചിത്രത്തിൻ്റെ ടീസറും ട്രെയിലറും എല്ലാം ഇതിനോടകം തന്നെ പ്രേക്ഷരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. 

3 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന ഒരു ദിലീപ് ചിത്രം കൂടിയാണ് 'വോയ്‌സ് ഓഫ് സത്യനാഥൻ'. അതോടൊപ്പം ജോജു ജോർജ്ജും ഈ ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നു. ദിലീപും ജോജു ജോർജ്ജും പ്രധാന വേഷത്തിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. 

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെൻ & പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ റാഫി തന്നെയാണ്. 

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ, ടു കൻഡ്രിസ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ദിലീപിനും ജോജുവിനും ഒപ്പം അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ, എന്നിവരും വേഷമിടുന്നു. അതോടൊപ്പം അനുശ്രീ അതിഥിതാരമായി എത്തുന്ന ചിത്രം കൂടിയാണിത്.

മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, ഡിജിറ്റൽ മാർക്കറ്റിങ്-മാറ്റിനി ലൈവ്, മാർക്കറ്റിങ് പ്ലാൻ -ഒബ്‌സ്ക്യുറ, ഡിസൈൻ- ടെൻ പോയിന്റ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

'മേജര്‍ രവി സാറിനെ കണ്ടു, എല്ലാത്തിനും താങ്ക്സ് പറഞ്ഞു'; അനുഭവം പറഞ്ഞ് അനിയന്‍ മിഥുന്‍

Follow Us:
Download App:
  • android
  • ios