സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനാകുന്ന 'കാന്ത' നവംബർ 14ന് തിയേറ്ററുകളിലെത്തും. 1950കളിലെ പശ്ചാത്തലത്തിൽ രണ്ട് കലാകാരന്മാരുടെ ഈഗോയുടെ കഥ പറയുന്ന ചിത്രത്തിലെ ഗാനം ശ്രദ്ധേയമാകുന്നു.

ദുൽഖർ നായകനായെത്തുന്ന 'കാന്ത' യിലെ പുതിയ ഗാനം ശ്രദ്ധനേടുന്നു. 'കണ്മണി നീ..'​ എന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് ജാനു ചന്തർ ആണ്. ദീപിക കാർത്തിക് കുമാർ ആണ് വരികൾ എഴുതിയിരിക്കുന്നത്. പ്രദീപ് കുമാർ ആലപിച്ച ​ഗാനരം​ഗത്ത് ദുൽഖറിനൊപ്പം നടി ഭാ​ഗ്യശ്രീയേയും കാണാം. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും.

സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.

നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. ദുൽഖർ സൽമാൻ എന്ന നടന്റെ അഭിനയ പ്രതിഭയെ മികച്ച രീതിയിൽ ഉപയോഗിക്കുന്ന ചിത്രമായിരിക്കുമെന്നാണ് ടീസർ നൽകിയ സൂചന. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഈഗോ ക്ലാഷിന്റെ കഥയാണ് ചിത്രം പറയുന്നത് എന്നും, പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഭാഗ്യശ്രീ ബോർസെ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവരാണ് മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Kanmani Nee Lyric Video | Kaantha | Dulquer Salmaan, Bhagyashri Borse|Rana Daggubati |Jhanu Chanthar

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് "കാന്ത". ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നതും വേഫറെർ ഫിലിംസ് തന്നെയാണ്. ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്