ബിഗ് ബോസ് മലയാളം സീസൺ 7ന്റെ പന്ത്രണ്ടാം ആഴ്ചയിൽ, ടോപ്പ് 5ലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകൾ പുരോഗമിക്കുകയാണ്. ചക്രവ്യൂഹം, ഫിഷ് ട്രാപ്പ് എന്നിവയുൾപ്പെടെ 6 ടാസ്ക്കുകൾ പൂർത്തിയാകുമ്പോള്‍, നൂറ ഒന്നാം സ്ഥാനത്ത്.
ബിഗ് ബോസ് മലയാളം സീസണ്‍ 7 ആവേശകരമായ പന്ത്രാണ്ടാം വാരത്തിലേക്ക് എത്തി നിൽക്കുകയാണ്. തതവസരത്തിൽ മത്സരാവേശത്തിലാണ് ഹൗസും മത്സരാര്‍ഥികളും. ടോപ്പ് 5 ലേക്ക് കൂട്ടത്തില്‍ ഒരാള്‍ക്ക് നേരിട്ട് പ്രവേശനത്തിന് വഴിയൊരുക്കുന്ന ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് അതിന് കാരണം. അതുകൊണ്ട് തന്നെ വലിയ ആവേശത്തോടെ ആണ് മത്സരാർത്ഥികൾ ടാസ്കുകൾ ചെയ്യുന്നത്. ഇന്ന് നടന്ന രണ്ട് ടാസ്കുകൾ അടക്കം മൊത്തം ആറ് ടാസ്കുകൾ പൂർത്തിയായി കഴിഞ്ഞു.
അഞ്ചാം ടാസ്ക്- ചക്രവ്യൂഹം
ഓരോരുത്തർക്കും ഓരോ വളയവും ഓരോ ബോളും വീതം നൽകും. വളയത്തിന് ഉള്ളിൽ ബോൾ വച്ച് പരമാവധി സമയം കറക്കുക എന്നതാണ് ടാസ്ക്. ബോൾ വളയത്തിൽ നിന്നും താഴേ വീണാലോ മത്സരിക്കുന്ന വ്യക്തി പ്ലാറ്റ് ഫോമിൽ നിന്നും താഴേ ഇറങ്ങിയാലോ ആ വ്യക്തി പുറത്താകും. ഇത്തരത്തിൽ ഏറ്റവും കൂടുതൽ സമയം ബോൾ നിലത്ത് വീഴ്ത്താതെ ബോൾ സൂക്ഷിക്കുന്ന വ്യക്തിക്ക് 8 പോയിന്റും ഏറ്റവും കുറവ് സമയം എടുക്കുന്നയാൾക്ക് ഒരു പോയിന്റും ലഭിക്കും. നെവിൻ, നൂറ, അനീഷ്, ആര്യൻ, അക്ബർ, സാബുമാൻ, ആദില, അനുമോൾ എന്നിവരാണ് യഥാക്രമം ജയിച്ചത്.
ആറാമത്തെ ടാസ്ക്- ഫിഷ് ട്രാപ്പ്
അപൂർണമായ മീൻ മുള്ളിന്റെ ആകൃതിയിലുള്ള മൂന്ന് പ്രോപ്പർട്ടികൾ ഉണ്ടാകും. ഇതിൽ മുള്ളുകൾ ഘടിപ്പിച്ച് പൂർത്തിയാക്കുക എന്നതാണ് ടാസ്ക്. ഒരേസമയം മൂന്ന് പേരാണ് മത്സരിക്കുക. അനുമോൾ, അക്ബർ, അനീഷ്, ആര്യൻ, നൂറ, നെവിൻ, സാബുമാൻ, ആദില എന്നിങ്ങനെയാണ് യഥാക്രമം ജയിച്ചത്.
ആറ് ടാസ്കുകൾ കഴിയുമ്പോൾ പോയ്ന്റ് നിലയിൽ ഒന്നാമത് നൂറയാണ്. പോയിന്റ് പട്ടിക ചുവടെ ചേർക്കുന്നു.
നൂറ- 41
ആര്യന്‍- 39
അക്ബര്‍- 34
നെവിന്‍- 32
അനുമോള്‍- 28
സാബുമാന്‍- 24
അനീഷ്- 23
ആദില- 19
ഷാനവാസ്- 13



