സംവിധായകന്‍ ഒമര്‍ ലുലു മ്യൂസിക്കല്‍ ആല്‍ബത്തിലൂടെ നിര്‍മാണ രംഗത്തേക്കും ചുവട് വെക്കുന്നു. ഒമര്‍ ലുലു എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ആദ്യ മ്യൂസിക്‌ ആൽബം 'എടി എടി പെണ്ണേ' പുറത്തിറങ്ങി. നവാഗതനായ റൊമാരിയോ പോൾസൺ ആണ്‌ ആൽബം സംവിധാനം ചെയ്തിരിക്കുന്നത്‌. വിപിന്‍ ജോൺസ് സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ആലാപിച്ചിരിക്കുന്നത് പാട്രിക് മൈക്കിളാണ്.

തമിഴ്‌, മലയാളം ഭാഷകളിലായി ചിത്രീകരിച്ചിരിക്കുന്ന ആൽബത്തില്‍ ഷംന മരയ്ക്കാർ, അഫ്നാദ്‌ ടി.വി, അനീസ്‌ മുഹമ്മദ്‌ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഷമീര്‍ ജിബ്രാനാണ് ഛായാഗ്രഹണം. കാസ്റ്റിംഗ് വിശാഖ് പി.വി.യും മിക്സിങ് മിഥുൻ ആനന്ദും നിര്‍വ്വഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളര്‍ ഗിരീഷ് കരുവന്തല.