ദിലീപും അര്‍ജുനും ഒരുമിച്ചെത്തുന്ന 'ജാക്ക് ഡാനിയലി'ലെ പാട്ടെത്തി. 'ഈ വഴി ഒഴുകി വരും' എന്ന് തുടങ്ങുന്ന പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. സംഗീതം ഷാന്‍ റഹ്മാന്‍. പാടിയിരിക്കുന്നത് ഹരിചരണും പവിത്ര മേനോനും ചേര്‍ന്ന്. 

ദിലീപും നായിക അഞ്ജു കുര്യനും ദൃശ്യങ്ങളില്‍ കടന്നുവരുന്ന ഗാനം പ്രണയത്തിന്റെ മൂഡിലുള്ളതാണ്. സത്യന്‍ അന്തിക്കാടിന്റെ 'ഞാന്‍ പ്രകാശനി'ല്‍ അഞ്ജു അവതരിപ്പിച്ച ശ്രുതി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ തീയേറ്ററുകളിലെത്തിയ 'ഷിബു' എന്ന ചിത്രത്തില്‍ നായികാവേഷത്തിലും അഞ്ജു എത്തിയിരുന്നു.

എസ് എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ സംവിധാനം. ഛായാഗ്രഹണം ശിവകുമാര്‍ വിജയന്‍. എഡിറ്റിംഗ് ജോണ്‍ കുട്ടി. ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. നിര്‍മ്മാണം ഷിബു കമല്‍ തമീന്‍സ്.