ആനന്ദക്കല്യാണം എന്ന സിനമയിലെ രണ്ടാമത്തെ ഗാനവും ആരാധകരുടെ ശ്രദ്ധ നേടുന്നു. നജീം അര്‍ഷാദ്, പാര്‍വതി എന്നിവര്‍ ചേര്‍ന്നാണ് എൻ ശ്വാസക്കാറ്റേ എന്ന ഗാനം പാടിയിരിക്കുന്നത്.

മലയാള ചലച്ചിത്രങ്ങളിൽ പല തമിഴ് ഗാനങ്ങളും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ആ ശ്രേണിയിലേക്കാണ് പ്രമുഖ ചലച്ചിത്ര പിന്നണി ഗായകൻ നജീം അർഷാദിന്റെയും പാർവ്വതിയുടെയും കാൽപനിക ശബ്‍ദ പിൻതുണയോടെ 'എൻ ശ്വാസക്കാറ്റേ' എന്ന തമിഴ് ഗാനം കടന്നു വന്നിരിക്കുന്നത്.  പി സി സുധീർ ആണ് ആനന്ദക്കല്യാണത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.  ബീബ കെ നാഥും സജിത മുരളീധരനും ചേർന്നാണ് രാജേഷ്ബാബു കെ ശൂരനാട് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം രചിച്ചിരിക്കുന്നത്. ശ്രീകാന്ത് കൃഷ്‍ണ, എം ജി ശ്രീകുമാര്‍, ജ്യോത്സ്‍ന, ഹരിശങ്കർ, സുനില്‍കുമാര്‍ കോഴിക്കോട് എന്നിവരും ആനന്ദകല്ല്യാണത്തില്‍ പാടുന്നുണ്ട്. അഷ്‍കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ശിവജി ഗുരുവായൂര്‍ , നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.