മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് നിര്‍മ്മാണം

'മാളികപ്പുറ'ത്തിലൂടെ ശ്രദ്ധ നേടിയ ദേവനന്ദ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗു എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. ചിങ്കാരി കാറ്റേ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബിനോയ് കൃഷ്ണന്‍ ആണ്. ജൊനാഥന്‍ ബ്രൂസിന്‍റേതാണ് സംഗീതം. ദേവനന്ദ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. 

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മണിയൻ പിള്ള രാജുവാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫാന്‍റസി ഹൊറർ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ മനു രാധാകൃഷ്ണൻ ആണ്. മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ മിന്നയായാണ് ദേവനന്ദ എത്തുന്നത്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു.

ബി ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് 'ഗു'. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേശ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംഗീതം: ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ്‌: വിനയൻ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂ‍ർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, നിർമ്മാണ നിർവ്വഹണം: എസ്.മുരുകൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: എൻ ഹരികുമാർ‍, വിഎഫ്എക്സ്: ദ്രാവിഡ ക്രിയേഷൻസ്, സ്റ്റിൽസ്: രാഹുൽ രാജ് ആർ, ഡിസൈൻസ്: ആർട്ട് മോങ്ക്.

ALSO READ : അനിരുദ്ധിന്‍റെ സംഗീതം; 'ഇന്ത്യന്‍ 2' ലെ ആദ്യ സിംഗിള്‍ എത്തി

Chinkari Katte - Lyrical | Gu | Gulikan | Manu Radhakrishnan | Jonathan Bruce | Deva Nandha