Asianet News MalayalamAsianet News Malayalam

പ്രേക്ഷകർക്ക് ഹരം പകർന്ന് ഹക്കീം ഷാജഹാൻന്റെ 'കടകൻ'ലെ 'അജപ്പമട' ഗാനം

ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ'ലെ സെക്കൻഡ് സോങ്ങ് 'അജപ്പമട' പുറത്തിറങ്ങി. 

Hakeem Shahjahan's Kadakan second song 'Ajappamada' is out to the delight of the audience vvk
Author
First Published Feb 10, 2024, 9:30 PM IST

കൊച്ചി: ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന, ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ'ലെ സെക്കൻഡ് സോങ്ങ് 'അജപ്പമട' പുറത്തിറങ്ങി. ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്ത ഈ ഗാനം ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഷംസുദ് എടരിക്കോട് വരികൾ ഒരുക്കിയ ​ഗാനത്തിന് ഗോപി സുന്ദറാണ് സം​ഗീതം പകർന്നിരിക്കുന്നത്. 

നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന 'കടകൻ' ഫാമിലി എന്റർടൈനറാണ്. ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രം ഖലീലാണ് നിർമ്മിക്കുന്നത്. ഫെബ്രുവരി 23ന് ചിത്രം തിയറ്ററുകളിലെത്തും.

'പ്രണയ വിലാസം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ നായകനായെത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. 

ഗോപി സുന്ദറിന്റെ സംഗീതവും ഫോൾക്ക്ഗ്രാഫറുടെ വരികളും കോർത്തിണക്കി, ഫോൾക്ക്ഗ്രാഫറും സംഘവും ചേന്ന് ആലപിച്ച ചിത്രത്തിലെ ആദ്യ ഗാനം 'ചൗട്ടും കുത്തും' പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. 
 
ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്

വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി, പിആർഒ: ശബരി.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെട്രിമാരന്‍റെ 'വാടിവാസല്‍' സിനിമയില്‍ നിന്നും സൂര്യ പുറത്തോ.!

പക്കാ കോമഡി-ഫാമിലി എന്റർടൈനര്‍‌; 'ജെറി'റിവ്യൂ

Follow Us:
Download App:
  • android
  • ios