ലോക് ഡൗൺ കാലത്ത് ഗൃഹാതുരത്വത്തിന് പുതിയ മാനം കണ്ടെത്തി തിരക്കഥാകൃത്ത് ഹരി പി നായരുടെ കവിത. പുതിയ ഗൃഹാതുരത്വത്തിന് വേറിട്ട ഭാവവുമായാണ് കവിത. രോഗാതുരമായ കാലത്തെ അവസ്ഥകളെ കുറിച്ചുള്ളതാണ് കവിത. സാമൂഹിക അകലം പാലിച്ച് ഇരിക്കേണ്ടതിനെ കുറിച്ചും കൊവിഡിനെ പ്രതിരോധിക്കാൻ നടത്തുന്ന നാടാകെ നടത്തുന്ന തീവ്ര ശ്രമങ്ങളെ കുറിച്ചും കവിതയില്‍ പറയുന്നു. കണ്ണൻ ജി നാഥാണ് കവിതയ്‍ക്ക് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്.

ഗൃഹാതുരത്വം എന്ന പേരോടുകൂടി തന്നെയാണ് കവിത. നിലവിലെ അവസ്ഥകളെല്ലാം കവിതയുടെ ദൃശ്യാവിഷ്‍ക്കാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മികച്ച പ്രതികരണമാണ് കവിതയ്‍ക്ക് ലഭിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ നിസ്വാര്‍ഥമായ സേവനത്തെ കുറിച്ച് വരികളില്‍ പറയുന്നുണ്ട്. വീട്ടില്‍ വിരുന്നുകാരെത്തുന്നതേയില്ല,  നാട്ടില്‍ നടപ്പാതയില്‍ പോലുമാളില്ല, പൂട്ടിയ വാതില്‍ തുറന്നിടാറായില്ല, കൂട്ടമായാരും പുറത്തിറങ്ങാറില്ല എന്ന് തുടങ്ങുന്ന വരികളാണ് കവിതയില്‍.